അഞ്ജലിക്ക് ഒരാഗ്രഹം തൻറെ അമ്മയും വിവാഹ വേഷത്തിൽ സുന്ദരിയായ ഒരു വധുവായി കാണണം. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയും കാണണം. പഴയ ആൽബം തപ്പി നോക്കാം എന്ന് വെച്ചാൽ അഞ്ചു ഇടുക്കി കട്ടപ്പന സ്വദേശി ശിവകുമാറും അമ്മ ജയയും അങ്ങനെയൊരു വിവാഹം കഴിച്ചിട്ടില്ല. പ്രണയം അസ്ഥിക്ക് പിടിച്ച കാലത്ത് കതിർമണ്ഡപം ഒരുക്കി വിവാഹം കഴിക്കാൻ ഒന്നും ഇരുവർക്കും സാവകാശം കിട്ടിയില്ല. രജിസ്റ്റർ ഓഫീസിൽ ഒരുി ഒപ്പിട്ടു ഇരുവരും ജീവിതം തുടങ്ങി. ഇരുവർക്കും മൂന്നു പെൺമക്കളും ജനിച്ചു. ആ ജീവിതം കാൽ നൂറ്റാണ്ടിലേക്ക് കാൽ എടുത്തു വെച്ചപ്പോഴാണ് ഇരുവരും വാതുവരന്മാരായി വീണ്ടും വിവാഹിതരായത്.
ബാംഗ്ലൂർ ഓക്സ്ഫോർഡ് മെഡിക്കൽകോളേജ് വിദ്യാഥിനിയായ മൂത്ത മകൾ അഞ്ജലിയാണ് അമ്മയെ കല്യാണപെണ്ണായി കാണണമെന്ന് ആഗ്രഹം ആദ്യം വീട്ടിൽ അവതരിപ്പിക്കുന്നത്. രണ്ടാമത്തെ മകൾ ആരാധനയും ഇളയമകൾ അതിഥി ചേച്ചിയെ കട്ട സപ്പോർട്ട് ആയി കൂടെ നിന്നതോടെ മക്കളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ശിവകുമാറും ജയയും തീരുമാനിച്ചു. രജിസ്റ്റർ ഓഫീസിൽ ഒപ്പിട്ടതിന്റെ ഇരുപത്തിയഞ്ചാം വാര്ഷികത്തിലാണ് പരസ്പരം വരണമാല്യം ഇരുവരും തീരുമാനിച്ചത്. അങ്ങനെ അഞ്ജലിയുടെ ആഗ്രഹം പോലെ പട്ടുടുത്ത് സ്വര്ണാഭരണകൾ അണിഞ്ഞു മുല്ലപ്പൂ ചൂടി മേക്കപ്പ് ഇട്ട് ന്യൂജൻ വധുവായി അമ്മ ജയ് ഒതുങ്ങിനിന്നു. അച്ഛൻ ശിവകുമാർ കല്യാണച്ചെക്കെന്റെ വേഷത്തിൽ മുണ്ടും ഷർട്ടും അണിഞ്ഞ് ഒരുങ്ങിയപ്പോൾ 25 ആം വാർഷികത്തിൽ ഇരുവർക്കും 25 ന്റെ ചെറുപ്പം.
മക്കൾ എടുത്തു കൊടുത്ത വർണ്ണമാലയും അണിഞ്ഞു ഇരുവരും മക്കൾക്ക് വേണ്ടി വീണ്ടും വിവാഹിതരായി. അമ്പലത്തിൽ വച്ച് ചടങ്ങുകളിൽ നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. നാട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒക്കെ വെച്ച് നടത്താനിരുന്ന വിവാഹസൽക്കാരം വീട്ടിലേക്ക് മാറ്റിയപ്പോൾ ആര്എഴ് പേരിലേക്ക് ഒതുങ്ങി. കോവിഡ് കാലം അല്ലായിരുന്നെങ്കിൽ കല്യാണം പൊടിപൊടിച്ചേനെ. വിവാഹ ചടങ്ങുകളിൽ ക്യാമറയിൽ പകർത്തിയ ഫോട്ടോകൾ പുറത്തുവിട്ടതോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. കട്ടപ്പനയിൽ ബയിൽഡറായി ജോലി ചെയ്യുകയാണ് ശിവകുമാർ. സ്വന്തമായി അഥിതി ബലീഡേഴ്‌സ് എന്ന സ്ഥാപനവും നടത്തുന്നുണ്ട്.