കേരളം മാത്രമല്ല, ഇന്ന് തമിഴ്നാടും പോളിംഗ് സ്റ്റേഷനിലേക്ക് വോട്ടു ചെയ്യാൻ എത്തിയ ദിവസമായിരുന്നു. തമിഴിലെ മുൻ നിര താരങ്ങൾ എല്ലാം തന്നെ വോട്ട് ചെയ്യാൻ എത്തിച്ചേർന്നിരുന്നു. എന്നാൽ ഇപ്പോൾ വൈറൽ ആകുന്നത് വിജയ് യുടെയും തല അജിത്തിന്റെയും വോട്ടു ചെയ്യൽ ആണ്. ആരാധകർ വോട്ടിടാൻ എത്തുന്നത് തമിഴ് മക്കൾ ആഘോഷമാക്കാറുണ്ട്.
എന്നാൽ വിജയ്‌യുടെ ഒരു പ്രവർത്തി പൂച്ചെണ്ടുകൾ ഏറ്റു വാങ്ങിയപ്പോൾ അജിത്തിന്റെ ആരാധകനോടുള്ള സമീപനം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇളയ ദളപതി വിജയ് ഇന്ന് സൈക്കിളിൽ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയതാണ് ആരാധകരെ ഞെട്ടിച്ചത്. ഇതിനു പിന്നാലെ പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരായുള്ള പ്രതിഷേധമായിട്ടാണ് വിജയ് സൈക്കിളിൽ വോട്ടു ചെയ്യാൻ എത്തിയതെന്ന തരത്തിൽ ആയിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോയും ഫോട്ടോകളും വ്യാപിച്ചത്.
സൈക്കിളിൽ മാസ്സ് എന്ററി നടത്തിയ വിജയ്ക്കൊപ്പം ആരാധകർ പാഞ്ഞു വരുന്നതും അതു നിയന്ത്രിക്കാൻ പോലീസ് പാടുപെടുന്നതും വിഡിയോയിൽ കാണാമായിരുന്നു. അതേസമയം തല അജിത് ഭാര്യ ശാലിനിക്കൊപ്പം ആയിരുന്നു വോട്ടിടാൻ എത്തിയത്. സമയം ക്രമപെടുത്തിയതിലും അര മണിക്കൂർ മുൻപേ തന്നെ അജിത് പോളിംഗ് ബൂത്തിൽ എത്തിയിരുന്നു. അപ്പോൾ മുതൽ തന്നെ ജനകൂട്ടവും ആർത്തിരംഭി. ഇതിനിടയിൽ ചിലർ സെൽഫി പകർത്താനും തുടങ്ങി.
മാസ്‌ക് പോലും ഇല്ലാതെ സമ്മതം ചോദിക്കാതെ ആയിരുന്നു ഇത്. ഇതിനിടെ ഒരാൾ വന്ന് ചേർന്ന് നിന്ന് സെൽഫി എടുത്തത് താരത്തെ പ്രകോപിപ്പിച്ചു. ഇതോടെ കുപിതനായ അജിത് ആ വ്യക്തിയുടെ കൈയിൽ നിന്നും ഫോൺ തട്ടിപറിച്ചു തുടർന്ന് അത് ബോഡി ഗാർഡിനെ ഏല്പിച്ചു.