ഇപ്പോൾ കുഞ്ഞിന് രണ്ടുമാസം; അമ്മയായ സന്തോഷം പങ്ക് വച്ച് ശാലു കുര്യൻ

223

ശാലു കുര്യൻ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിഎത്തുന്നത് വില്ലത്തി വേഷങ്ങൾ മാത്രം അവതരിപ്പിക്കുന്ന വർഷയെയാണ്. ചന്ദനമഴയിൽ അമൃതയെ സദാസമയവും ഉപദ്രവിക്കുന്ന വർഷ. ആർക്കും വര്ഷയെ ഇഷ്ടം ആയിരുന്നില്ലെങ്കിലും, വർഷയായി എത്തുന്ന വിടർന്ന കണ്ണുകൾ ഉള്ള ആ സുന്ദരിയോട് ഒരു വല്ലാത്ത ഇഷ്ടം തന്നെ ആയിരുന്നു മലയാളി വീട്ടമ്മമാർക്ക്. പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലുവിന്റെ വേറിട്ട അഭിനയമാണ് തട്ടീം മുട്ടീം പരമ്പരയിലെ വിധു എന്ന കഥാപാത്രം. അടുത്തിടെയായി പരമ്പരകളിൽ നിന്നും വിട്ടുനിൽക്കുന്ന ശാലുവിന്റെ പുതിയ സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.

കോട്ടയത്തുനിന്നും ഞാൻ അഭിനയ മേഖലയിലേക്ക് എത്തിയത് ഒരു നിമിത്തമാട്ടാണ് തൻ കരുതുന്നത് എന്ന് ശാലു മുൻപ് സമയം മലയാളത്തോട് പറഞ്ഞിട്ടുണ്ട്. കുടുംബത്തിൽ ആർക്കും അഭിനയവുമായി യാതൊരു ബന്ധവും ഇല്ല. പിള്ളേരുടെ മുൻപിൽ ആളാകാൻ വേണ്ടി മാത്രമാണ് ഞാൻ ക്‌ളാസിക്കൽ ഡാൻസ് പഠിച്ചത്. പിന്നീടാണ് ഡാൻസ് കൂടുതൽ സീരിയസ് ആയി എടുക്കുന്നത്. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു ഡോക്യുമെന്ററിയിൽ കൂടിയാണ് ഞാൻ ക്യാമറയുടെ മുൻപിൽ എത്തുന്നത് എന്നും താരം പറഞ്ഞിരുന്നു.

സൂര്യയിൽ സംപ്രേഷണം ചെയ്ത ഒരു ഹൊറർ സീരിയൽ ആണ് ശാലുവിന്റെ ആദ്യ സീരിയൽ. ശേഷമാണ് തിങ്കളും താരകങ്ങളിൽ എത്തുന്നത്. പിന്നീടങ്ങോട്ട് ശാലുവിന്റെ ദിനങ്ങൾ തന്നെ ആയിരുന്നു. സരയൂവിലെ രജനി ഇന്ദിരയിലെ ജലറാണി ഇവയിൽ എല്ലാം കൈയ്യടി നേടി പ്രേക്ഷകമനസ്സുകളിൽ ഇടം പിടിച്ചിട്ടാണ് ചന്ദനമഴയിലെ വർഷ ആകാൻ ശാലു എത്തിയത്.

2017 ൽ ആയിരുന്നു ശാലു കുര്യന്റെ വിവാഹം നടക്കുന്നത്. പത്തനം തിട്ട റാന്നി സ്വദേശിയായ മെൽവിൻ ഫിലിപ്പ് ആണ് ശാലുവിനെ വിവാഹം ചെയ്തത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആർ മാനോജരാണ് അദ്ദേഹം. പക്കാ അറേഞ്ച്ഡ് മാരേജ് ആണ് എന്നും പെണ്ണുകാണാൻ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത് എന്നും വിവാഹ വിശേഷത്തിൽ ശാലു പറഞ്ഞിരുന്നു.

അടുത്തിടെയാണ് അഭിനയത്തിൽ നിന്നും ശാലു ഇടവേള എടുക്കുന്നത് . തട്ടീം മുട്ടീം പരമ്പരയിൽ ഇനി ഉണ്ടാകില്ലേ എന്ന സംശയം പ്രേക്ഷകർ ചോദിക്കുന്നതിന്റെ ഇടയിൽ ആണ് മകൻ പിറന്ന വിശേഷം ശാലു പങ്കിടുന്നത്. രണ്ടുമാസം ആയി കുഞ്ഞിനെന്നും, അഭിനയത്തിലേക്ക് ഉണ്ടാകും എന്നും ഇൻസ്റ്റയിലൂടെ ശാലു പറയുന്നുണ്ട്. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് ശാലുവും മെൽവിനും നൽകിയ പേര്.

LEAVE A REPLY

Please enter your comment!
Please enter your name here