‘കിലുക്കം കിലുകിലുക്കം ‘ എന്ന സിനിമയിലൂടെ ബാലതാരമായെത്തി ശ്രദ്ധ നേടിയ താരമാണ് നയൻതാര ചക്രവര്‍ത്തി. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട്.
മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 ലെ മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് ജേതാവ് കൂടിയാണ് താരം. ബാലതാരമായി അരങ്ങേറിയ നയൻതാര ചക്രവർത്തിക്ക് ആരാധകരേറെയാണ്. മികച്ച അഭിനയം കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
പക്ഷേ ഇപ്പോൾ നയൻതാര ബേബി നയൻതാര അല്ല. കൊച്ച് അങ്ങ് വലുതായി എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇതിനുള്ള കാരണം. നയൻതാര ചക്രവർത്തി സിനിമയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്.
ബേബി നയൻതാരയായിട്ടല്ല, നയൻതാരാ ചക്രവർത്തിയായി നായികയാവാനൊരുങ്ങിയാണ് വരവ്.ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇന്സ്റ്റാഗ്രാമില് ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10

Image.11

Image.12

Image.13

Image.14

Image.15

Image.16

Image.17

Image.18

Image.19

Image.20

Image.21
