നാടൻപാട്ടുകൾ എന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. നാടൻപാട്ട് എന്ന് കേൾക്കുമ്പോൾ തന്നെ നിരവധി കലാകാരന്മാരെയാണ് ഓരോ ആസ്വദകരുടെ ഓർമയിലേക്ക് ഓടി എത്തുന്നത്. ഏതൊരു വ്യക്തിയ്ക്കും ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് നാടൻപാട്ടുകൾ. പണ്ട് സ്റ്റേജ് ഷോകൾക്ക് നിറഞ്ഞിരുന്ന ഒന്നാണ് ഇത്തരം പാട്ടുകൾ. ഇന്ന് സ്റ്റേജ് ഷോകൾ വളരെ കുറച്ചു ഉള്ളതിനാൽ മിക്ക പാട്ടുകളും യൂട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കാറുള്ളത്.
ചില ഗാനങ്ങൾ അത്ര ഹിറ്റായില്ലെങ്കിലും മിക്കതും ഏറെ ജനശ്രെദ്ധ നേടിട്ടുണ്ട്. പലരും ഇത്തരം ഗാനങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാൻ ശ്രെമിക്കുന്നവരാണ്. ഇങ്ങനെ വ്യത്യസ്‌ത കൊണ്ടുവന്ന നാടൻപാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എം സി ഓഡിയോസ് നാടൻപാട്ടുകൾ എന്ന യൂട്യൂബ് ചാനൽ വഴിയാണ് രസയ്യായ്യയ്യോ എന്ന വീഡിയോ സോങ് പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ യൂട്യൂബിലൂടെ വൈറലാവുകയായിരുന്നു.
ഏകദേശം നാല് ലക്ഷത്തോളം വ്യൂസും ആയിരത്തിലധികം ലൈക്‌സുമാണ് ഈയൊരു വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. രസയ്യായ്യയ്യോ എന്ന നാടൻപാട്ടിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നുത് ലിൻസൺ കണ്ണമാലിയാണ്. വീഡിയോ സോങ്ങിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് എം സി സജിത്താണ്. വീഡിയോയിൽ ഉള്ള അതിമനോഹരമായ നാടൻപാട്ട് ആലപിച്ചിരിക്കുന്നത് ഗായിക ലിസ്നയാണ്. നിരവധി നർത്തകിമാരാണ് വീഡിയോ സോങ്ങിൽ നൃത്ത ചുവടുകൾ കാഴ്ച്ചവെക്കുന്നത്. നാടൻപാട്ട് മുകളിൽ പറഞ്ഞ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.