ട്വന്റി ഫോർ ന്യൂസ് ചാനലിലെ ജനകീയ കോടതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രോഗ്രാമിൽ കഴിഞ്ഞദിവസം പങ്കെടുത്ത ഒരു പ്രശസ്ത സിനിമാതാരം ഷക്കീല ആയിരുന്നു. ഒരു കാലത്ത്സിനിമകളിൽ നിറഞ്ഞിരുന്ന താരത്തെ വിചാരണചെയ്യാൻ എത്തിയിരുന്നത് സാമൂഹിക പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ രഞ്ജിനി മേനോൻ ആയിരുന്നു. എന്നാൽ രഞ്ജിനി മേനോൻ ചോദിച്ച പല ചോദ്യങ്ങളും വലിയ വിമർശനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്.
ഷക്കീലയെ അവഹേളിക്കുന്ന തരത്തിലും കളിയാക്കുന്ന തരത്തിലും ആണ് രഞ്ജിനി സംസാരിച്ചത്. പക്ഷേ ആരെയും പഴിചാരാതെ തലയുയർത്തിയുള്ള കൃത്യമായ മറുപടിയാണ് ഷക്കീല നൽകിയിട്ടുള്ളത്. തന്റെ ജീവിതവും പ്രണയവും കുടുംബവും സിനിമ അഭിനയവുമെല്ലാം ഷക്കീല ടോക്ക് ഷോയിൽ വിശദമായിത്തന്നെ പങ്കുവെച്ചിരുന്നു. ഏതു സാഹചര്യത്തിലാണ് താൻ പോൺ സിനിമയിൽ എത്തിച്ചേർന്നത് എന്നും തന്റെ അധ്യാപകർ പോലും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു എന്നു താരം തുറന്നു പറഞ്ഞിരുന്നു.
2001 ൽ പോൺ സിനിമ നിർത്തിയ ഷക്കീല ഇപ്പോൾ ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിന് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനവും ആയിട്ടാണ് ജീവിക്കുന്നത്. എന്നാൽ ഷക്കീല ഇപ്പോൾ തുണ്ട് പടത്തിലെ നായിക ആയിരുന്നു എന്ന രീതിയിൽ ആയിരുന്നു രഞ്ജിനി മേനോൻ ഷക്കീല യോട് സംസാരിച്ചത്. ഷക്കീലയെ വൃത്തികെട്ടവൾ ആയി ചിത്രീകരിക്കാൻ പലപ്പോഴും രഞ്ജിനി ശ്രമിച്ചിരുന്നു.
ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രഞ്ജിനി സോഷ്യൽ മീഡിയയിൽ തേച്ച് ഒട്ടിക്കാൻ തുടങ്ങി. ഷക്കീല സമൂഹത്തിന് നൽകുന്ന സന്ദേശം വെറും മോശമാണ്.ഷക്കീലയ്ക്ക് ഇപ്പോഴും തന്റെ തെറ്റുകൾ തിരുത്താൻ കഴിയില്ല എന്നൊക്കെയാണ് രഞ്ജിനി പറഞ്ഞത്. പക്ഷേ പേരിനൊപ്പം മേനോൻ ഇന്ന് ജാതി വാലുമായി നടക്കുന്ന രഞ്ജിനി സമൂഹത്തോട് എന്ത് സന്ദേശമാണ് കൊടുക്കുന്നു എന്നാണ് ചിലർ ചോദിക്കുന്നത്.
ഷക്കീലയെ ദുർന്നടപ്പുകാരിയായ ചിത്രീകരികാൻ ശ്രമിച്ച രഞ്ജിനി ഇ സിനിമ കാണാൻ പോകുന്നവരെ കുറ്റപ്പെടുത്തുന്നില്ലേ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.ടോക്ക് ഷോ കണ്ടാൽ ഏതൊരു വ്യക്തിക്കും ഷക്കീല എന്ന വ്യക്തിത്വത്തോട് ബഹുമാനമാണ് തോന്നുക.ആയിരുന്നു.എന്നാൽ രഞ്ജിനി മേനോൻ ചോദിച്ച പല ചോദ്യങ്ങളും വലിയ വിമർശനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്.ഷക്കീലയെ അവഹേളിക്കുന്ന തരത്തിലും കളിയാക്കുന്ന തരത്തിലും ആണ് രഞ്ജിനി സംസാരിച്ചത്.
പക്ഷേ ആരെയും പഴിചാരാതെ തലയുയർത്തിയുള്ള കൃത്യമായ മറുപടിയാണ് ഷക്കീല നൽകിയിട്ടുള്ളത്.തന്റെ ജീവിതവും പ്രണയവും കുടുംബവും സിനിമ അഭിനയവുമെല്ലാം ഷക്കീല ടോക്ക് ഷോയിൽ വിശദമായിത്തന്നെ പങ്കുവെച്ചിരുന്നു.