ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള ഫോട്ടോഷൂട്ടുകൾ ആണ് അരങ്ങേറുന്നത്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓരോ ഫോട്ടോ ഷൂട്ട് വ്യത്യാസപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആരാധകർക്കിടയിലേക്ക് ഇറങ്ങി ചൊല്ലുവാനും ഇത്തരം ഫോട്ടോഷൂട്ടുകൾ കഴിയാറുണ്ട്.
മോഡേൺ ഫോട്ടോഷൂട്ടുകളിൽ നിന്ന് മാറി ഇപ്പോൾ പരമ്പരാഗത ഫോട്ടോഷൂട്ടുകൾ പ്രാധാന്യമേറി വരുന്ന ഒരു കാലഘട്ടമാണ് മുന്നിലുള്ളത്. ആദ്യപകുതിയിൽ ഫോട്ടോഷൂട്ടുകൾ തുടങ്ങിയപ്പോൾ മോഡേൺ വസ്ത്രങ്ങൾ ധരിച്ച് ആരാധകരുടെ മനസ്സിന്റെ പ്രീതി പിടിച്ചുപറ്റുക എന്നതായിരുന്നു ഓരോ മോഡലുകളുടെയും അണിയറ പ്രവർത്തകരുടെയും ലക്ഷ്യം. എന്നാൽ ഇപ്പോൾ ഒരുപാട് മാറ്റം സംഭവിച്ചിരിക്കുകയാണ്.

ഫോട്ടോഷൂട്ടകളുടെ കാഴ്ചപ്പാടിന് തന്നെ വളരെ വലിയ വ്യത്യാസം ഉണ്ടായി എന്ന് വേണം പറയാൻ. പരമ്പരാഗത രീതിയിലുള്ള ഫോട്ടോഷൂട്ടുകക്കാണ് ഇന്ന് ആസ്വാദകർ ഏറെ. പഴയകാല ഓർമ്മകൾ കാഴ്ചക്കാരന്റെ മനസ്സിലുണ്ടാകുന്ന ഫോട്ടോഷൂട്ടുകൾ പ്രചാരവും പ്രസിദ്ധിയും ഏറുമ്പോൾ അതിനോടൊപ്പം അല്പം കൂട്ടിച്ചേർക്കാൻ ആണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിൽ പരിപൂർണ്ണ വിജയത്തിൽ എത്തുവാൻ ഇന്ന് പല മോഡലുകൾകും ക്യാമറാമാൻമാർക്കും കൊറിയോഗ്രാഫർമാർക്കും സാധിക്കുന്നുണ്ട്.
വൈശാലി ഫോട്ടോഷൂട്ട് അടക്കം നിരവധി ഫോട്ടോഷൂട്ടുകൾ ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ അതെ ലുക്കിലും ഭാവത്തിലും മറ്റൊരു ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. Binoy bcity phitography ദൃശ്യങ്ങളുടെ മികവിന് പിന്നിൽ. നാലുകെട്ട് പശ്ചാത്തലത്തിൽ വളരെ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ അരങ്ങേറി ഇരിക്കുന്നത്.

സാധാരണഗതിയിൽ കൊട്ടാരം മാതൃകയും നാലുകെട്ടും ഒക്കെ വെഡിങ് ഫോട്ടോ ഷൂട്ട് ഭാഗമായി സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്നാൽ ഇപ്പോൾ അതിന് വ്യത്യാസമായി പഴശ്ശിരാജയുടെ ഓവർ ലുക്കിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇൻസ്റ്റഗ്രാമിലും മറ്റ് സൈബർ മാധ്യമങ്ങളിലും പ്രചരിക്കുന്നത്.
പങ്കുവെച്ച് നിമിഷ നേരങ്ങളിൽ ആണ് ഈ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരുടെയും മനം കീഴടക്കി ഇരിക്കുന്നത്. വൈശാലി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട അഭിജിത്തും മായയും തന്നെയാണ് ഈ ചിത്രങ്ങളിലും മോഡലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രിയും ലുക്ക് ഒക്കെ ഫോട്ടോഷൂട്ടിനെ വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് സാധിച്ചു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. എന്തുതന്നെയായാലും സോഷ്യൽ മീഡിയ കീഴടക്കാൻ ഈ ഫോട്ടോഷൂട്ടുകൾക്കും സാധിക്കും എന്നതിൽ സംശയമൊന്നുമില്ല.





