ഇക്കാക്ക് ഒപ്പം പോകുന്നു എന്ന് കത്ത് എഴുതിയ ഇരുപത്തി ഒന്നുകാരിടെ തിരോധാനത്തിൽ കുഴങ്ങി പോലീസ്. ഇക്കക്കൊപ്പം പോകുന്നു എന്ന് എഴുതി വച്ച് ഒളി ച്ചോടി അഞ്ജലി. എന്നാൽ, അഞ്ജലി പറഞ്ഞ ആ ഇക്കാക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തി എങ്കിലും ഇവരെ കാണാൻ ആയിട്ടില്ല. ഏപ്രിൽ 19 നു ഉച്ച മൂതലാണ് അഞ്ജലിയെ കാണാതെ ആകുന്നത്. അഞ്ജലി എവിടെ എന്നുള്ളതിന് പൊലീസിന് ഉത്തരമില്ല.
കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈലേക്കും ബാംഗ്ളൂരിലേക്കും അവിടെ നിന്ന് ഹൈദരബാദിലേക്ക് അഞ്ജലി യാത്ര ചെയ്തത് ആയാണ് അന്നെഷണ ഉദോഗസ്ഥർ പറയുന്നത്. എന്നാൽ വീട് വിട്ടു ഇത് വരെ ദീർഘ ദൂര യാത്ര ചെയ്തിട്ടില്ലാത്ത അഞ്ജലി ഇത്രേ ദൂരം ഒറ്റയ്ക്ക് പോയത് അന്നെഷണ ഉദോഗസ്ഥരെ അമ്പരപ്പിക്കുന്നു. ചെന്നൈ,ബാംഗ്ലൂർ ഉള്ള സി സി ടി വി ദൃശ്യങ്ങളിൽ അഞ്ജലി ഒറ്റക്കാണ് പോകുന്നത്. അഞ്ജലി എന്തിനാണ് നാട് വിട്ടത് ആരാണ് അവൾ പറഞ്ഞ ആ ഇക്ക. എവിടെക്കാണ് അഞ്ജലി പോയത് എല്ലാം ദുരൂഹതയോടെ തുടരുന്നു.
അഞ്ജലിയുടെ ജീവിത കഥ അറിഞ്ഞാൽ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താം. മൂന്നു മക്കൾ ഉള്ള ശ്രീധരന്റെ രണ്ടാമത്തെ മകൾ ആണ് അഞ്ജലി. മൂത്ത മകൾ വിവാഹിത ആണ്. ഇളയ മകൾ ആൺകുട്ടി. നന്നേ ചെറുപ്പത്തിൽ അതായതു അച്ഛനെയും അമ്മയെയും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ മൂത്തമ്മയുടെ കയ്യിൽ ഏല്പിക്കുന്നത്. അവിവാഹിതരായ ഇവരാണ് ബിരുദ പഠന കാലം വരെ നോക്കിയിരുന്നത്.