തിരുവനന്തപുരം ആര്യനാട് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ജുവും കാമുകന്‍ ശ്രീജുവും കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.
ശ്രീജുവിനെച്ചൊല്ലി അരുണും അഞ്ജുവും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരും പിരിഞ്ഞായിരുന്നു താമസം. അഞ്ജു വേറൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ഇന്നലെ രാത്രി അരുൺ ഈ വീട്ടിലെത്തി. അവിടെ ശ്രീജുവിനെ കണ്ടതോടെ തർക്കമുണ്ടാകുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
ശ്രീജുവിനേയും അഞ്ജുവിനേയും ചോദ്യം ചെയ്യുന്നു. ആരാണ് കുത്തിയതെന്നു വ്യക്തമായിട്ടില്ല. ഇരുവരും പറയുന്നത് താനാണ് കുത്തിയതെന്നാണ്. സംഭവം നടക്കുമ്പോൾ അഞ്ജുവിന്റെ മകൾ വീട്ടിലുണ്ടായിരുന്നു.