ആന്ധ്രപ്രദേശിൽ രണ്ട് പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി പറഞ്ഞത് വിശ്വസിച്ച് അച്ഛനും അമ്മയും ചേർന്ന് കൊലപാതകം നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.
പെൺമക്കളുടെ കൊലപാതകത്തിൽ മാതാപിതാക്കളായ പദ്മജ(50), പുരുഷോത്തം നായിഡു(55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാടകീയ രംഗങ്ങളാണ് അറസ്റ്റിന് ശേഷവും നടന്നു കൊണ്ടിരിക്കുന്നത്.
അറസ്റ്റിനു ശേഷം ഇരുവരേയും കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കോവിഡ് ടെസ്റ്റ് നടത്താൻ പദ്മജ തയ്യാറായില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. താൻ ശിവനാണെന്നും തന്റെ ശരീരത്തിൽ നിന്നാണ് കൊറോണ വൈറസ് പുറത്തു വന്നതെന്നുമാണ് പദ്മജയുടെ വാദം.