പയ്യന്നൂര്‍ ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറിയ മധ്യവയസ്‌കന്‍ പിടിയില്‍. വില്ലനായത് മധ്യവയസ്‌കന്റെ ഉറക്കവും കൂര്‍ക്കം വലിയും തന്നെയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. പയ്യന്നൂരിലാണ് സംഭവം.
വിവാഹം പാലക്കാട് ആണ് നടന്നത്. വിവാഹം കഴിഞ്ഞ് വീട്ടില്‍ എത്തും മുന്‍പേ യുവാവ് ഏണി സംഘടിപ്പിച്ച് വെയ്ക്കുകയായിരുന്നു. അതേസമയം, രാത്രി 10ന് തന്നെ ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് ഇയാള്‍ വീട്ടിലെത്തി മുന്‍കൂറായി നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.
വധൂവരന്മാര്‍ എത്തും മുന്‍പേ ഏണിയിലൂടെ മുകളിലേയ്ക്ക് കയറി, ഇവരുടെ മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ദമ്പതികള്‍ എത്താന്‍ വൈകിയത് ഇയാള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. മധ്യവയസ്‌കന്‍ ഉറക്കത്തിലേയ്ക്ക് വീണു. റൂമിലേയ്ക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂര്‍ക്കം വലിയായിരുന്നു. കൂര്‍ക്കം വലികേട്ട ഭാഗത്തേയ്ക്ക് നോക്കുമ്പോഴാണ് ഒളിച്ചിരുന്ന യുവാവിനെ കണ്ടത്. ഉടനെ പോലീസിനെ വിളിച്ച് മധ്യവയസ്‌കനെ പിടിച്ചേല്‍പ്പിക്കുകയായിരുന്നു.