
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. വളരെ ചെറുപ്പം മുതലേ സിനിമയിലേക്ക് കടന്ന് കൂടിയാ നടിയാണ് അമല പോൾ. കഴിഞ്ഞ 12 വർഷങ്ങളായി സ്വകാര്യ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും നേരിട്ട ഒരാളാണ് അമല. മലയാളം അടക്കം തമിഴ് തെലുങ്കിൽ വരെ ഒരു മലയാളി നടിയ്ക്ക് എത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് കേരളകരയുടെ വിജയം തന്നെയാണ്. നീലത്താമരയിലൂടെയാണ് അമല ആദ്യമായി അഭിനയ ജീവിതത്തിൽ തന്റെതായ സ്ഥാനം കണ്ടെത്തുന്നത്.

എന്നാൽ തന്റെ ആദ്യ മലയാള സിനിമയിലൂടെ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാണ് അമലയ്ക്ക് സാധിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അടക്കം ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഹൃദയം അമല കവർന്നെടുത്തു. മലയാളത്തിൽ നിന്നും തമിഴിലേക്ക് കുടിയേറിയ അമല ആദ്യ രണ്ട് സിനിമകളും വലിയ ഒരു പരാജയത്തിലേക്കായിരുന്നു സഞ്ചരിച്ചത്.

പിന്നീട് അഭിനയിച്ച മൈന എന്ന ചിത്രം ഹിറ്റാവുകയും ചെയ്തിരുന്നു. കോളിവുഡിൽ മുനിര താരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് അമല. നഗ്ന വേഷത്തിലൂടെ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച ആടയ് എന്ന സിനിമയ്ക്ക് ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുള്ളെങ്കിലും ഒരു ചെറു പുഞ്ചിരിയോടെയാണ് അമല അത്തരം പ്രശ്നങ്ങളെ കണ്ടിരുന്നത്.

മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്. മലയാളത്തിൽ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

അമലയുടെ പുതിയ ചിത്രമായ പിറ്റ കതലു റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്ക് ആന്തോളജി ചിത്രത്തില്‍ മീര എന്ന കഥയിലാണ് അമല അഭിനയിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. അലാവുദ്ധീനും അൽഭുതവിളക്കും കഥകൾളിലെ ജാസ്‌മിനായി എത്തിയിരിക്കുന്ന അമല പോളിന്റെ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.


Amala Paul More Photos;












