നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കെതിരെ ദമ്പതിമാർപൊള്ളലേറ്റ് മരിച്ചദാരുണ സംഭവത്തിലെ ട്വിസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നാട്ടുകാർക്ക് ഇനിയും രാജന്റെയും ഭാര്യ അമ്പിളിയുടെയുംമരണം ഉൾക്കൊള്ളാനാവുന്നില്ല എങ്കിലും ഇവരുടെ മക്കൾക്ക് എങ്കിലും നീതികിട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വാദിയായ വസന്ത തന്നെ പ്രതിയാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഇതിനുള്ള കാരണങ്ങൾ രാജൻ മരിക്കുന്നതിന് മുൻപ് തന്നെ ചെയ്തു വെച്ചിട്ടുണ്ട്. വസന്ത നിരന്തരം രാജനെദ്രോഹിച്ചിരുന്നു എന്ന് നാട്ടുകാർ പറയുന്നു. വസന്തയുടെ വീടിന് ഒരു കിലോമീറ്റർ അപ്പുറം ഉള്ള കുടുംബവീട്ടിൽ മരപ്പണി ചെയ്താണ് രാജനും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ രാജന്റെ ആശാരി പണി കാരണം തന്റെ വീട്ടിലേക്ക് മരപ്പൊടി കാറ്റിൽ പറന്നു വരുന്നുവെന്നും ഇത് തനിക്കും കുടുംബത്തിലുള്ളവർക്കും അലർജി ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി വസന്ത പോലീസിൽ പരാതി കൊടുത്തു. ഇതോടെ രാജൻ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട അവസ്ഥയായി.
വസന്ത നിരന്തരം പരാതി നൽകിയതോടെ പോലീസ് വീട്ടിലെത്തുന്ന സ്ഥിതിയുമായി. ഇതോടെയാണ് മാനസികരോഗിയായ ഭാര്യയെയും കുട്ടികളെയുംകൂട്ടി രാജൻ വസന്തയുടെ വീടിനടുത്തുള്ള പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസം തുടങ്ങിയത്. ഇതോടെയാണ് പ്രതികാരവുമായി വസന്ത വീണ്ടും ഇറങ്ങിത്തിരിച്ചത്. തന്റെ ഭൂമിയാണ് ഇതെന്നും പട്ടയം ഉണ്ടെന്നും ആണ് രാജിന്റെ മരണശേഷം വസന്ത പ്രതികരിച്ചത്. എന്നാൽ ഈ ഭൂമിയിൽ പട്ടയ അവകാശമില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നിരിക്കുകയാണ്. മരിച്ചരാജൻ രണ്ടുമാസം മുൻപേ ഈ വിവരാവകാശരേഖ നേടിയിരുന്നു.
ഇത് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ കേസന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. നെയ്യാറ്റിൻകരയിലെ ദമ്പതിമാരുടെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ അയൽവാസി വസുന്ദയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാനപ്രശ്നം മുൻനിർത്തിയാണ് വസുന്ദയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് മറുപടി പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് പോലീസിന്റെ നടപടി. ആദ്യമേ സ്ഥലംവിട്ടു നൽകാമെന്ന് വസന്ത പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഒരു തരി സ്ഥലംപോലും ആ കുട്ടികൾക്ക് വിട്ടു നൽകില്ലെന്നും നിയമത്തിന്റെ വഴിയിൽ തന്നെ മുന്നോട്ടുപോകുമെന്നും വസുന്ദ പറഞ്ഞു. ഇതിനുപിന്നാലെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതുകാരണമാണ് വസുന്ദയെ പോലീസ് കസ്റ്റഡിയിലെടുത്തത്.എന്നാൽ എന്തുകൊണ്ടാണ് ഈ രേഖ കോടതിക്ക് മുൻപിൽ കിട്ടാതിരുന്നത് എന്നത് ദുരൂഹമാണ്. 12 സെന്റ് ഭൂമി തന്റെതാണെന്നാണ് വസന്ത പറഞ്ഞത്. എന്നാൽ വേറെ മൂന്ന് ആൾക്കാരുടെ പേരിൽ ആണ് ഈ ഭൂമി.
മാത്രമല്ല സർക്കാർ കോളനിയിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുമ്പോൾ പരമാവധി രണ്ടു മുതൽ നാലു സെന്റ് വരെയാണ് നൽകുന്നത്. പട്ടയം കിട്ടിയതിൽ നിന്ന് വിലയ്ക്കു വാങ്ങാൻ സാധ്യതയുണ്ട്. എന്നാൽ രേഖകൾ പ്രകാരം വസന്ത ഈ ഭൂമിയുടെ അവകാശിയല്ല. ഇതോടെ വസന്തയുടെ പട്ടയം വ്യാജമാണോ എന്ന് പരിശോധിക്കാൻ കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകി. രാജനെയും അമ്പിളിയെയും അടക്കംചെയ്തഭൂമി അനാഥരായ മക്കൾക്ക് കൊടുക്കാൻ ആകുമോ എന്നകാര്യം സർക്കാർ പരിശോധിക്കുന്നുണ്ട്.