പഠിച്ച് ഡോക്ടർ ആകണം വായനാട്ടിലേക് മടങ്ങണം അവിടത്തെ പാവപ്പെട്ടവർക്കായി ഒരു ആശുപത്രി തുടങ്ങണം രണ്ടു വർഷമെങ്കിലും സൗജന്യമായി സേവനം ചെയ്യണം പിതാവ് എ സി തോമസിനോടും തന്റെ സുഹൃത്തുക്കളോടും ഡോക്ടർ നിത പങ്കുവച്ച സ്വപനം ഇതായിരുന്നു. ചാച്ചികുട്ടി എന്നാണ് നിതയെ വീട്ടിൽ വിളിച്ചിരുന്നത് അപകടം നടക്കുന്നതിന്റെ തലേന്ന് രാത്രിയും തന്നോട് ഒരു മണിക്കൂറോളം സംസാരിച്ചതായി പിതാവ് തോമസ് പറയുന്നു.

നേപ്ലിസിലെ പള്ളിയിലെ കുറുബാനയിൽ പങ്കെടുത്ത ശേഷം ഇലിനോയ് ബെന്സിന് വിലയിലേക് മടങ്ങുവഴിയാണ് അപകടമെന്ന് തോമസ് പറയുന്നു. യൂ എസ് എ യിലെ ഫ്ലോറിഡയിൽ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞായിരുന്നു മലയാളി വനിത ഡോക്ടറുടെ ജീവൻ നഷ്ടമായത്.ചിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നപ്പുറത്ത് എ സി തോമസ് ത്രേസ്യാമ്മ ദമ്പദികളുടെ മകൾ ഡോക്ടർ നിത കുണ്ണപുരത്താണ്മരിച്ചത്. അമേരിക്കൻ സമയം വിള്ളിയാഴ്ച രാവിലെ 6.30 നാണ് ഇത് സംഭവിച്ചത് തൊട്ടു പിന്നാലെ കാറിലെത്തിയവർ ഡോക്ടറെ രക്ഷിക്കാൻ കനാലിൽ എത്തിയെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ തിരികെ കയറി.
ഇവർ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും ജീവൻനഷ്ടമായിരുന്നു. മിയാമിയിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന നിത എലിനോയിലെ ബെന്സിന് വില്ലയിൽ താമസ സ്ഥലത്ത് നിന്ന് ഒറ്റയ്ക്ക് നേപ്ലിസിലേക്ക് പോകുമ്പോഴാണ് നിയത്രണംവിട്ട് കാർ കനാലിൽ വീണത് പിന്നിൽ വന്ന കാറിൽ അമേരിക്കൻ ദമ്പതികളായിരുന്നു അവരുടെ ഭർത്താവ് കാറിൽ നിന്നിറങ്ങി കനാലിലേക്ക് ചാടി കാറിൽ നിന്നും നിത്യയെ പുറത്തെടുത്തു ബോധംനഷ്ടപെട്ട നിതയെ കരക്കെത്തിക്കുന്നതിനിടയിലാണ് ചീങ്കണ്ണികൾ പാഞ്ഞെത്തിയത്.