അനുജനും ഭാര്യയും 5 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചു ഇത് കണ്ട് ചേട്ടൻ ചെയ്തത് ഇതാണ്

45

സ്വന്തം മാതാപിതാക്കൾ പോലും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇക്കാലത്ത് ജന്മം നൽകാത്ത അച്ഛൻ നൽകുന്ന സ്നേഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഒരു പെൺകുട്ടി പന്ത്രണ്ടാം ക്ലാസിൽ വച്ചാണ് തന്റെ ഒപ്പമുള്ളത് സ്വന്തം മാതാപിതാക്കൾ അല്ലെന്ന സത്യം ഈ പെണ്കുട്ടി തിരിച്ചറിയുന്നത് ഇളയച്ഛനും ഇളയമ്മയും അഞ്ചാം മാസത്തിൽ ഉപേക്ഷിച്ചു പിന്നീട് ഇവർ തന്നെ ദത്തെടുക്കുകയാണെന്ന് പെൺകുട്ടി പറയുന്നു ഇവരുടെ സ്നേഹത്തിൽ താനെത്ര ഭാഗ്യവതിയാണെന്ന് ഹൃദയത്തിൽ തൊടുന്ന വാക്കുകളിലൂടെ പെൺകുട്ടി കുറിക്കുന്നു . എനിക്ക് ഇപ്പോഴും ഓർമയുണ്ട് എന്റെ 12 ക്ലാസ് പരീക്ഷ ഫലം വന്ന ദിവസം എന്റെ അച്ഛൻ ആരോടോ ഫോണിലൂടെ വഴക്കുണ്ടാക്കിയത് പിന്നീടാണ് അതെന്റെ ഇളയച്ഛനാണെന്ന് ഞാൻ മനസിലാക്കിയത് അദ്ദേഹം എപ്പോഴും എന്റെ മാതാപിതാക്കളോട് ദേഷ്യത്തോടെയേ പെരുമാറിയിരുന്നുള്ളൂ അതേപ്പറ്റി ചോതിക്കുമ്പോഴെല്ലാം അച്ഛൻ ഒഴിഞ്ഞു മാറുമായിരുന്നു പക്ഷെ അന്ന് ഞാൻ എന്റെ അമ്മയോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു അപ്പോൾ അമ്മയാണ് ആ വലിയ സത്യം എന്നോട് പറയുന്നത്.

ഇളയച്ഛനാണ്‌ എന്റെ യഥാർത്ഥ അച്ഛനെന്നു ഞാൻ ഞെട്ടിപ്പോയി എന്നാൽ ഈ സത്യം നമ്മുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കില്ല എന്ന് അമ്മ ഉറപ്പുംനല്കി. അഞ്ചാം മാസത്തിലാണ് എന്റെ മാതാപിതാക്കൾ എന്നെ ഇവർക്ക് കൈമാറുന്നത് അന്നുമുതൽ കണ്ണിലെ കൃഷണമണിപോലെ എന്നെ നോക്കുന്നുണ്ട് ഇവർ പ്രത്യേകിച്ച് എന്റെ അച്ഛൻ ഇന്നും എന്റെ സ്കൂളിലെ ആദ്യ ദിനം എനിക്ക് ഓർമയുണ്ട് എന്നെ സ്കൂളിൽ വിട്ടു പോകാൻ എന്നെക്കാൾ വിഷമം എന്റെ അച്ഛനായിരുന്നു എല്ലാത്തിനും മുകളിൽ എനിക്കായിരുന്നു അച്ഛൻ പരിഗണന നൽകിയത് ഒന്നും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല എനിക്ക് അച്ഛൻ എല്ലാം മനസിലാക്കിയിരുന്നു. എന്റെ യഥാർത്ഥ മാതാപിതാക്കൾ ഉപേക്ഷിച്ചതറിഞ്ഞത് മുതൽ ഒരുപാട് ചോദ്യങ്ങൾ മനസിലുണ്ടായിരുന്നു എന്നെ വെറുക്കാൻ മാത്രം എന്ത് തെറ്റാണ് ഞാൻ അവരോട് ചെയ്തത് എന്ന് ഒരിക്കൽ ഞാൻ അമ്മയോട് ചോദിച്ചു

അന്ന് എന്റെ കൈപിടിച്ചു അമ്മ പറഞ്ഞു അത് എന്ത് കൊണ്ടാണെന്നതിൽ ഒരു കാര്യവുമില്ല ഞങ്ങൾ നിന്നെ കൈവിട്ടു കളയില്ല നീ ഞങ്ങളുടെ ജീവിതത്തിൽ അത്രമാത്രം സന്തോഷം കൊണ്ടുവന്നിട്ടുണ്ട് എന്നെ ഉപേക്ഷിച്ചവരോട് എനിക്ക് അതിയായ ദേഷ്യമായിരുന്നു ഞാൻ അവരോട് വഴക്കുണ്ടാക്കിയിട്ടുപോലുമുണ്ട് പക്ഷെ പിന്നീട് ആലോചിച്ചു എന്റെ ഇപ്പോഴത്തെ മാതാപിതാക്കൾക്ക് ഞാൻ എത്ര വിലപ്പെട്ടതാണെന്ന്. ഒരിക്കലും അവസാനിക്കാത്ത സ്നേഹം കൊണ്ടെന്നെ മൂടുന്നതെന്നു അങ്ങനെ ഞാൻ സമാധാനിച്ചു ഇപ്പോൾ എന്റെ യഥാത്ഥ മാതാപിതാക്കളോട് എനിക്ക് യാതൊരു പരാതിയുമില്ല എല്ലാത്തിനും ഒരു കാരണം ഉണ്ടെന്നു ഇന്ന് എനിക്കറിയാം. ഇത്രയധികം പിന്തുണയും സ്നേഹവും തരുന്ന കുടുംബത്തെ കിട്ടിയതിൽ അതിയായ സന്തോഷം ഉണ്ടെനിക്ക് ഭാവിയിൽ എന്നെങ്കിലും അവരും എന്റെ മാതാപിതാക്കളും തമ്മിലുള്ള വഴക്ക് അവസാനിക്കുമെന്നും ഞങ്ങൾ ഒരു കുടുംബമായി ഒന്നിച്ച് കഴിയുമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here