രമ്യ സുരേഷ് എന്ന നടിയെ അധികമാരും അറിയില്ലായിരിക്കും എന്നാൽ അവർ ചെയ്ത കഥാപാത്രങ്ങൾ പറഞ്ഞാൽ എല്ലാ പ്രേക്ഷകർക്കും മനസിലാകും. കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ, നിഴൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് രമ്യ. നടി കഴിഞ്ഞദിവസം പൊട്ടിക്കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. പൊട്ടിക്കരഞ്ഞു നടി രമ്യയുടെ ലൈവ്. അത് നിങ്ങൾ വിശ്വസിക്കരുത്, നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയിൽ കേസ് കൊടുത്തത് നടി രമ്യ സുരേഷ്. ആലപ്പുഴ സൈബർ സെല്ലിൽ ആണ് രമ്യ കേസ് കൊടുത്തിരിക്കുന്നത്.
രമ്യ സുരേഷിന്റെ മുഖത്തോട് സാദൃശ്യം തോന്നുന്ന ഒരു പെൺകുട്ടിയുടെ ന ഗ്ന വീഡിയോ ആണ് രമ്യ സുരേഷിനെ എന്നപേരിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംഭവത്തിൽ വിശദീകരണവുമായി രമ്യ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ഞാൻ രമ്യ സുരേഷ് അത്യാവശ്യം കുറച്ച് സിനിമകൾ ചെയ്തു വരികയാണ്. ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ഇടാൻ കാരണം ഞാൻ എന്നെ പറ്റി തന്നെ കണ്ടു വീഡിയോയുടെ അടിസ്ഥാനത്തിൽ ആണ്. എന്നെ പരിചയം ഉള്ള ഒരാളാണ് രാവിലെ ഈ വീഡിയോയുടെ കാര്യത്തെപ്പറ്റി പറയുന്നത് അദ്ദേഹം എന്റെ ഫോണിലേക്ക് ഫോട്ടോയും വീഡിയോയും അയച്ചു തന്നു. എന്റെ ഫേസ്ബുക്ക് പേജിൽ ഉള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ ഫോട്ടോസും ആണ് അതിൽ ഉണ്ടായിരുന്നത്. ആ കുട്ടിയുടെ ഫോട്ടോ കണ്ടാൽ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം.
ആ വീഡിയോ കണ്ടതോടെ എന്റെ രണ്ട് കൈയും കാലും വിറയ്ക്കാൻ തുടങ്ങി എന്തുചെയ്യണം ആരെ വിളിക്കണം എന്ന് അറിയില്ല. കുറച്ചു സമയം കഴിഞ്ഞു ഞാൻ എന്റെ നാട്ടിൽ തന്നെയുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം തിരക്കി ആലപ്പുഴ എസ് പി ഓഫീസിൽ ചെന്ന് ഇന്നുതന്നെ പരാതി എഴുതി കൊടുക്കാൻ അവർ പറഞ്ഞു. ഉച്ചയ്ക്ക് ഒരു വക പോലും കഴിക്കാതെ അപ്പോൾ തന്നെ ഓഫീസിൽ പോയി പരാതി കൊടുത്തു. ഇതുപോലുള്ള 56 മത്തെ കേസ് ആയിരുന്നു അന്ന് എന്റെത് കേസ് ഫയൽ. വീഡിയോ വന്ന ഗ്രൂപ്പിനെ ഗ്രൂപ്പ് അഡ്മിനും അത് പങ്കുവെച്ച് ആളുകളുടെ വിവരങ്ങൾ എടുത്തു വേണ്ട നടപടികൾ ഉടൻ ചെയ്യുമെന്ന് അവർ അറിയിച്ചു. നമുക്ക് ധൈര്യവും സമാധാനവും നൽകുന്ന വാക്കുകളാണ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്.
പക്ഷേ ഈ വീഡിയോ എത്ര ത്തോളം പേർ കണ്ടു എന്ന് പ്രചരിച്ചു എനിക്കറിയില്ല നമുക്ക് എത്ര പേരോട് ഇത് ഞാൻ അല്ല എന്ന് എനിക്ക് പറയാൻ പറ്റും. ഈ വീഡിയോ പ്രചരിക്കുന്നത് ഇത് സത്യമാണോ എന്ന് പോലും നോക്കാതെ ആണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് യഥാർത്ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവർക്കും ഇല്ലേ കുടുംബം നമ്മുടേതല്ലാത്ത ഒരു വീഡിയോ എടുത്ത് സാമ്യം തോന്നി അതിന്റെ പേരിൽ ഫോട്ടോസ് വെച്ച് പ്രചരിപ്പിക്കുന്നത് എന്ത് മനോവിഷമം കൊണ്ടാണ്. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ തകർന്നു തരിപ്പണം ആകേണ്ടതാണ് ആ വീഡിയോ എന്റെതല്ല എന്ന പൂർണ ബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസം ഉള്ളതു കൊണ്ടാണ് ഞാൻ ഇങ്ങനെ നിൽക്കുന്നത് അല്ലെങ്കിൽ ഈ ഒരു ചെറിയ കാര്യത്തിൽ വിഷമം വരുന്ന ആളാണ് ഞാൻ.
സിനിമയിൽ വരുന്നതിനു മുൻപ് പാട്ടുപാടുന്ന എന്റെ വീഡിയോ വൈറൽ ആയപ്പോൾ തകർന്നു പോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച ധൈര്യം തന്ന് ഒരുപാട് പേരുണ്ട് എന്റെ ഭർത്താവ് ഗൾഫിൽ ആണ് അദ്ദേഹം തന്നെ എപ്പോഴും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കാൻ ഉണ്ട്. ഈ വീഡിയോ വന്നതോടുകൂടി മോശം കമന്റുകൾ എന്റെ പേജിൽ വന്നുതുടങ്ങി നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ എന്റെ ജീവിത അവസാനം വരെ ആർക്കും വാക്കുകൊടുത്തിട്ടില്ല സിനിമയില്ലെങ്കിലും ജീവിക്കാൻ പറ്റില്ലെന്ന് അവസ്ഥ എനിക്കില്ല സിനിമയിൽ നിന്ന് കിട്ടുന്നത് കൊണ്ടല്ല ഞാൻ ജീവിക്കുന്നത് സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള വ്യക്തിയല്ല ഞാൻ അത് ആദ്യം മനസ്സിലാക്കണം.
എന്നെ അങ്ങനെ കാണുന്നത് മാറ്റിവയ്ക്കണം അപേക്ഷയാണ് എല്ലാവരെയും ഒരേ കണ്ണിലൂടെ കാണാൻ ശ്രമിക്കരുത് പ്രൊഫഷനായി കാണുകയും ജോലി ചെയ്യുന്ന ഒരുപാട് ആളുകൾ ഈ കാലഘട്ടത്തിൽ ഉണ്ട്. കൂടുതൽ ഒന്നും എനിക്ക് പറയാനില്ല ആ വീഡിയോ കണ്ടാൽ അത് ഞാനല്ല എന്ന് ആരും പറയില്ല ആ ഫോട്ടോയിൽ കാണുന്ന ഞാനാണ് പക്ഷേ ആ വീഡിയോയിൽ കുട്ടിയുമായുള്ള സാമ്യമാണ് വിനയായത്. പോലീസുകാർ പോലും അത് തന്നെയാണ് പറഞ്ഞത് ഇത് ചെയ്ത വ്യക്തി കേറിയത് ഞാനല്ലെന്ന് പക്ഷേ കണ്ടു കഴിഞ്ഞാൽ ആരും ഒന്നും മറച്ചു ചിന്തിക്കില്ല ഞാൻ എന്റെ അമ്മയെ കാണിച്ചപ്പോൾ ഞെട്ടിപ്പോയി എന്നെ വിശ്വസിക്കുന്ന എന്നെ സ്നേഹിക്കുന്ന ആളുകളെ അറിയാൻ വേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത് അന്വേഷണം നടക്കുന്നുണ്ട് എന്ന് തന്നെയാണ് വിശ്വാസം ദയവായി ഇനിയും ഇത് പ്രചരിപ്പിക്കരുത് അത്രയും തകർന്നൊരു മനസ്സയുമാണ് ഞാൻ നിൽക്കുന്നത്. രമ്യ സുരേഷ് പറഞ്ഞു.