രണ്ടുമാസമായി തെരുവിൽ അലഞ്ഞ വളർത്തുനായ ഒടുവിൽ തൻറെ സ്വന്തം ഉടമയെ കണ്ടെത്തി. പത്തനംതിട്ട കല്ലൂപ്പാറ തുരുത്തിക്കാട് വീട്ടിൽ മൂന്നു വർഷം മുൻപ് കുട്ടിയായി ലഭിച്ച നായകുട്ടിയെ കുടുംബം ഓമനിച്ചു ചാർലി എന്ന് പേരിട്ട വളർത്തിയിരുന്നു. ഉടമയുടെ മകളുമായി അമിതസ്നേഹം ആയിരുന്നു.
മക്കൾ രണ്ടുപേരും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വീടു വിട്ടു പുറത്തു പോയതോടെ നായ ഉടമയുമായി പിണങ്ങുക ആയിരുന്നു. ഇതോടെ മകളുടെ സമ്മതത്തോടെ താങ്കളുടെ സുഹൃത്തിനു നായയെ കൈമാറി. എന്നാൽ നായ അവിടെനിന്നു തെരുവിലിറങ്ങുകയും ചെയിതു.
എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ കൂടി മല്ലപ്പള്ളി സ്റ്റാൻഡിൽ ബസ്സിറങ്ങിയ പെൺകുട്ടിയെ കണ്ടു. സ്റ്റാൻഡിങ് ഏതോ മൂലയിൽ നിന്നിരുന്ന നായ കുരച്ചു ചാടി കൊണ്ട് പാഞ്ഞെത്തുകയും, ഇതു കണ്ടു ആളുകൾ നായയെ തടയാൻ എത്തുകയും. എന്നാൽ ആക്രമണം തടയാൻ എത്തി ആളുകളോട് പെൺകുട്ടി വിളിച്ചുപറഞ്ഞത് അടിക്കരുതെന്നാണ്. ആക്രമണം സ്നേഹപ്രകടനം ആണെന്നും പെൺകുട്ടി പറഞ്ഞു.
ഞങ്ങൾ ഓമനിച്ചു വളർത്തിയ നായാണ് ഉപദ്രവിക്കെണ്ടാ. മണം പിടിച്ചു എത്തിയതു ആണോ നേരിട്ടു കണ്ടു എത്തിയത് ആണോയെന്നു അറിയില്ല. കുട്ടിയെ ഇടംവലം വിടാതെ നായ തടഞ്ഞുവെച്ചു. നോവാതെ കടിക്കുന്ന പട്ടിയെ കുട്ടി താലോലിക്കുന്നത് കാണുവാൻ ആളുകൾ തടിച്ചുകൂടി. പട്ടിയുടെ വിവരം കുട്ടി പിതാവിനെ വിളിച്ചുപറയുകയും, പുതിയ തുടലുമായി ഉടമ ഓട്ടോയിൽ ബസ് സ്റ്റാൻഡിൽ എത്തുകയും പട്ടിയെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു.