മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പോലീസ് ഓഫീസറായി പരിചിതമായ മുഖമാണ് പ്രദീപ് ചന്ദ്രന്റേത്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലും താരം എത്തിയിരുന്നു. നിരവധി ഷോകളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസില്‍ എത്തിയപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ബിഗ്‌ബോസ് മലയാളം രണ്ടാം സീസണില്‍ കൂടുതലും മിനിസ്‌ക്രീന്‍ താരങ്ങളാണ് എത്തിയത്. അതില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം സുപരിചിതനായ താരമായിരുന്നു പ്രദീപ്. ബിഗ്‌ബോസിലെ ആര്യ വീണ ഗ്യാങ്ങില്‍പ്പെട്ട ഒരാള്‍ തന്നെയായിരുന്നു പ്രദീപും. ബിഗ്‌ബോസില്‍ പാതി വഴിക്ക് താരം യാത്ര അവസാനിപ്പിച്ചിരുന്നു. പ്രദീപിന്‌റെയും അനുപമയുടെയും ജീവിതത്തിലേക്ക് കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തിയിരിക്കുകയാണ്.
തന്‌റെ സോഷ്യല്‍ മീഡിയ പേജിലൂടെ നടന്‍ തന്നെയാണ് ഈ സന്തോഷ വിവരം പ്രേക്ഷകരെ അറിയിച്ചത്. അനുപമ ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്ന് പ്രദീപ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് നടന്‌റെ പോസ്റ്റിന് പിന്നാലെ എത്തിയിരിക്കുന്നത്. പരമ്പരകളിലൂടെ പോലീസ് ഓഫീസർ വേഷങ്ങളിൽ തിളങ്ങിയ താരം ബിഗ് ബോസ് ടുവിലൂടെയും പ്രേക്ഷക ശ്രദ്ധ താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു. നടൻ മോഹന്‍ലാലിനൊപ്പം അനേകം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രദീപ് തിളങ്ങിയിരുന്നു.
നിരവധി ടെലിവിഷൻ പരിപാടികളിലൂടെയെല്ലാം ശ്രദ്ധേയനായ താരം ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആരാധകരിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നതും.തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയും കരുനാഗപ്പള്ളി സ്വദേശിയുമായ അനുപമ രാമചന്ദ്രനാണ് താരത്തിന്റെ ഭാര്യ. ബിഗ് ബോസിൽ എത്തും മുൻപേ തന്നെ മാട്രിമോണിയൽ സൈറ്റുകളിൽ വഴി ഏകദേശം രണ്ടു വർഷമായി ആലോചനകൾ വന്നു തുടങ്ങിയിരുന്നു. ഒന്ന് രണ്ടുപേരെ പോയി കാണുകയും ചെയ്തു. എന്നാൽ അതൊന്നും ശരി ആവാതെ വന്നു. അപ്പോഴാണ് അനുപമയുമായുള്ള ആലോചന വരുന്നത്. വീട്ടുകാർക്ക് പരസ്പരം ഇഷ്ടമായി. ഞങ്ങൾക്കും ഒക്കെയായി.
അത് മുൻപോട്ട് പോകാം എന്ന് തീരുമാനിക്കുകയും ചെയ്തു. അപ്പോഴേക്കും ബിഗ് ബോസിലേക്ക് പോകാനായി. എന്നാൽ പിന്നെ എന്നെ ഏറ്റവും കൂടുതൽ ആ കുട്ടിക്ക് മനസിലാക്കാനും, അറിയാനും ബിഗ് ബോസ് ഷോയിലൂടെ കഴിയുമല്ലോ എന്ന് ചിന്തിച്ചു. അങ്ങനെ അത് ഞാൻ തുറന്നു പറയുകയും ചെയ്തു. ബിഗ് ബോസിന് ശേഷവും ഓകെ ആണെങ്കിൽ നമ്മൾക്ക് ഇത് ഉറപ്പിക്കാം എന്നും വ്യക്തമമാക്കി. അങ്ങനെ ഫെബ്രുവരി 16 ഓടെ ഞാൻ ഷോയിൽ നിന്നും പുറത്തായി. ഞാൻ വീട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവിടെ നിന്നും ആളുകൾ എന്റെ വീട്ടിൽ എത്തി വാക്കാൽ ഉറപ്പിക്കുകയും ആയിരുന്നതായി സമയം മലയാളത്തോട് പ്രദീപ് പറഞ്ഞു.