അങ്കമാലി നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു; പോലീസെത്തിയപ്പോള്‍ സംഭവിച്ചത് അതുക്കും മേലേ

2044

അങ്കമാലി സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ സാജുവിന്റെ മകള്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സിയാണ് (48) അറസ്റ്റിലായത്. അങ്കമാലി ടി.ബി. ജങ്ഷനില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്‌സി മുന്നില്‍ മറ്റൊരു സ്‌കൂട്ടറില്‍ പോയ 20കാരിയെ ഇടിച്ചിടുകയായിരുന്നു. തനിക്ക് കടന്നു പോകാന്‍ സൈഡ് നല്‍കിയില്ല എന്നാരോപിച്ച് അസഭ്യ വര്‍ഷത്തോടെ ഇവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ മര്‍ദ്ദിക്കുകയും കഴുത്തില്‍ പിടിച്ച് ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സിപ്‌സി സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. പുരുഷപൊലീസുകാരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിരവധിപേരും നോക്കിനില്‍ക്കെ സിഫ്സി സ്വയം വിവസ്ത്രയായി.

കൊരട്ടി സ്വദേശിയാണ് സിപ്‌സിയെ വിവാഹം കഴിച്ചിരുന്നതെങ്കിലും ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു. കഞ്ചാവ് -സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് സിപ്‌സി. 20 വയസുകാരനൊപ്പം വഴിവിട്ടജീവിതം നയിക്കുകയായിരുന്നു ഇവര്‍ . ഒരിക്കല്‍ പൊലീസ് ലോക്കപ്പിലാക്കിയപ്പോള്‍ വസ്ത്രം ഊരിമാറ്റി ,ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവര്‍ ഇറങ്ങിയോടി. മറ്റൊരവസരത്തില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ക്കയറി ആത്മഹത്യഭീഷിണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാല്‍ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്.

LEAVE A REPLY

Please enter your comment!
Please enter your name here